Mukkam

ഇന്ധന വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

മുക്കം: കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ദിപു പ്രേംനാഥ്‌ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡന്റ് ഇ അരുൺ, ബ്ലോക്ക്‌ ട്രഷറർ ജാഫർ ഷെരീഫ്, രനിൽ രാജ്, വിപിൻ ബാബു, അഖിൽ കണ്ണാംപറമ്പിൽ, സജിത്ത് പി.കെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button