Kodanchery

കർഷക ദിനത്തിൽ ‘കുട്ടിക്കാന്താരി’ യുമായി കണ്ണോത്ത് സെൻ്റ് ആൻറണീസ് യു.പി സ്കൂൾ:

കോടഞ്ചേരി: കോവിഡ് 19 എന്ന മഹാമാരി കാരണം ,അടച്ചിട്ട സ്കൂൾ അങ്കണത്തിൽ പുതുതായിഅഡ്മിഷൻ എടുത്ത കുട്ടികളുടെ എണ്ണത്തിന് തുല്യമായ് കാന്താരി തൈകൾ നടുന്ന ‘കുട്ടിക്കാന്താരി’ എന്ന പരിപാടി കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി അൽവിൻ സിജോ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സ്നേഹം പുതുതലമുറക്ക് പകർന്നു നൽകാൻ പുത്തൻ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുമെന്നും, നാടിന്റെ നട്ടെല്ലാണ് കർഷകർ എന്നും ,തന്റെ കർഷകദിന സന്ദേശത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു ഓർമ്മപ്പെടുത്തി. സ്കൂൾ നല്ലപാഠം കോർഡിനേറ്റർ റോബിൻസൺ തോമസ്, NGC കോർഡിനേറ്റർ സുനിത പി , ജാഫർ സാദിഖ്, ഷെറിൻ മേരി ജോൺ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button