Mukkam
കലാ-കായിക പ്രതിഭകളെ ആദരിച്ചു

മുക്കം : വിവിധ കലാ-കായിക മത്സരങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെച്ച മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ. ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭകളെ പി.ടി.എ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് മൻസൂർ കൊടിയത്തൂർ ഉദ്ഘാടനംചെയ്തു.
പ്രിൻസിപ്പൽ ഡോ. ഒ.വി. അനൂപ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് സലാം ചാലിൽ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ ടി.പി. മൻസൂർ അലി, പി.ടി.എ. എക്സിക്യുട്ടീവ് അംഗങ്ങളായ ഒ.ടി. സീനത്ത് ബീഗം, സി.പി. ഷറഫുന്നിസ, കലോത്സവം കോഡിനേറ്റർ പി. മീറാൻ, സ്റ്റാഫ് സെക്രട്ടറി ജിയോ മോൾ ജോസ് എന്നിവർ സംസാരിച്ചു.