Kodiyathur
ബോധവത്‌കരണക്ലാസും എൽ.ഇ.ഡി. വർക്‌ഷോപ്പും നടത്തി

കൊടിയത്തൂർ : മാതൃഭൂമി സീഡ്ക്ലബ്ബിന്റെയും എക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്‌കരണക്ലാസും എൽ.ഇ.ഡി. വർക്‌ഷോപ്പും നടത്തി. പരിപാടിയുടെ ഉദ്ഘാടനം എൽ.ഇ.ഡി. ട്രെയിനർ പി. സാബിർ നിർവഹിച്ചു.
ക്ലാസിനുശേഷം നടന്ന എൽ.ഇ.ഡി. നിർമാണ വർക്‌ഷോപ്പിൽ വിവിധ ഘട്ടങ്ങളിലൂടെ എൽ.ഇ.ഡി. വിളക്കുകൾ നിർമിക്കുന്ന രീതികൾ പഠിപ്പിച്ചു. പങ്കെടുത്തവർക്ക് തങ്ങൾ നിർമിച്ച എൽ.ഇ.ഡി. വിളക്കുകൾ ഉപയോക്താക്കൾക്ക് കൈമാറി. പ്രകാശ് വാര്യർ, ട്രെയിനർ പി. സാബിർ, സീഡ്ക്ലബ് കോഡിനേറ്റർ വി. നദീറ തുടങ്ങിയവർ നേതൃത്വം നൽകി.