Mukkam
റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം എൻ.കെ. അബ്ദുറഹ്മാന്

മുക്കം : റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം കാരശ്ശേരി സഹകരണബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് സമ്മാനിച്ചു. മുക്കം റോട്ടറി പ്രസിഡന്റ് വി.എ. ഗംഗാധരൻ അധ്യക്ഷനായി.
പ്രഥമവനിത ഡോ. ദീഷ്മ, അസി. ഗവർണർ കെ.പി. അനിൽകുമാർ, സെക്രട്ടറി ഡോ. കെ. നിനാ കുമാർ, കൊറ്റങ്ങൽ സുരേഷ് ബാബു, ബിജു മാത്യു, ഡോ. സി.ജെ. തിലക്, ഡോ. എ. മനോജ്, കെ. നന്ദകുമാർ, എം. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.







