Kodanchery
അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങി, നാട്ടുകാർ റോഡ് ഉപരോധിച്ചു

കോടഞ്ചേരി : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ വീണ്ടും റോഡ് ഉപരോധിച്ചു.
നാലുവർഷമായി റോഡ് പണി ആരംഭിച്ചിട്ട്, ഇതുവരെ എങ്ങും എത്തിയിട്ടില്ല തിരുവമ്പാടിയിൽ ചേർന്ന ചർച്ചയിൽ ഏപ്രിൽ രണ്ടിന് റോഡ്പണി പൂനാരാരംഭിക്കും എന്നുപറഞ്ഞങ്കിലും, ഇതുവരെ ആരംഭിച്ചിട്ടില്ല.
അതിനാൽ മുറമ്പാത്തി അങ്ങാടിയിലാണ് നാട്ടുകാർ റോഡ് തടഞ്ഞത്
കരാർ കമ്പനിക് ഒത്താശ ചെയ്തു കൊടുത്ത് ഉത്തരവാദത്വപ്പെട്ടവർ മൗനം പാലിക്കുകയാണ് പ്രതിരോധക്കാർ ആരോപിച്ചു . മഴ തുടങ്ങിയാൽ റോഡ് യാത്ര യോഗ്യാമല്ലാതായി തീരും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് നാട്ടുകാർ.







