Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ തുമ്പക്കോട് മലയിൽ വൻ വ്യാജമദ്യവേട്ട

തിരുവമ്പാടി : പഞ്ചായത്തിലെ തുമ്പക്കോട് മലയിൽ വൻ വ്യാജമദ്യവേട്ട. നിർമാണം പുരോഗമിക്കുന്ന ഐടിഐ കെട്ടിടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള കൊപ്ര അട്ടിക്ക് സമീപത്താണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
20 ലിറ്റർ നാടൻ വാറ്റും 1000 ലിറ്റർ വാഷും വാഷ് ഉപകരണങ്ങളും പിടികൂടി.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസാണ് സ്ഥലം റെയിഡ് ചെയ്യ്തത്.







