Mukkam
സ്മാർട്ടാവാൻ ഒരുങ്ങി താഴക്കോട് വില്ലേജ് ഓഫീസ്; ഏപ്രിൽ 21ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും

മുക്കം: വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആവുന്നതിന്റെ ഭാഗമായി 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മുക്കം താഴക്കോട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിനൊരുങ്ങി. ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച വില്ലേജ് ഓഫീസ് ഏപ്രിൽ 21ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും.
ഉദ്ഘാടനം ചെയ്യുന്നതോടുകൂടി മണ്ഡലത്തിലെ ആദ്യത്തെ ആധുനിക സജ്ജീകരണങ്ങളുള്ള വില്ലേജ് ഓഫീസായി ഇത് മാറുമെന്നും, വില്ലേജ് ഓഫീസ് കെട്ടിടം സന്ദർശിച്ചതിനുശേഷം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പറഞ്ഞു.







