ജില്ലയിലെ മികച്ച പൊതുജനാരോഗ്യ നിയമം നടപ്പാക്കിയതിനുഉള്ള അവാർഡ്; കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്

കൂടരഞ്ഞി: ജില്ലയിലെ ഏറ്റവും മികച്ച രീതിയിൽ പൊതുജനാരോഗ്യ നിയമം നടപ്പിലാക്കിയതിന് കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് ആദരം.
2019-20, 2020-21, 2021-22 എന്നീ വർഷങ്ങളിൽ പൊതുജനാരോഗ്യ നിയമം, പുകയില വിരുദ്ധ നിയമം എന്നീ നിയമങ്ങൾ നടപ്പാക്കുന്നതിലെ മുന്നേറ്റമാണ് കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് നേട്ടമായത്. പൊതു സ്ഥലത്തെ പുകവലി നിരോധനം, പുകവലി വിരുദ്ധ പ്രചരണം, ഹാൻസ് വിൽപ്പനക്കെതിരായ എടുത്ത നടപടികൾ എന്നിവ പ്രത്യേക പരിഗണനക്ക് വിധേയമായി. ജില്ല മെഡിക്കൽ ഓഫീസർ അധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
കോഴിക്കോട് ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖിൽ നിന്നും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ അവാർഡ് ഏറ്റുവാങ്ങി.
ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ്, ജെ.എച്.ഐ മാരായ ജെസ്റ്റി ജോസ്, സന്ദീപ്, ആധിഷ് എന്നിവരും അവാർഡ് ഏറ്റുവാങ്ങാൻ ഒപ്പമുണ്ടായിരുന്നു.







