Mukkam

ജോലിയിൽ പ്രവേശിച്ച നാളിൽ മടക്കയാത്ര മരണ യാത്രയായി; ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

മുക്കം : ജോലിയിൽ പ്രവേശിച്ച് വീട്ടിലേക്കുള്ള മടക്കയാത്ര മരണയാത്രയായി. കൊയിലാണ്ടി പാർഥസാരഥി ക്ഷേത്രത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മണാശ്ശേരി മഠത്തിൽ തൊടിക അനിരുദ്ധ് (28) നാണ് ഈ ദുർവിധി. കഴിഞ്ഞ ചൊവ്വാഴ്ച വടകരയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയി ജോലിയിൽ പ്രവേശിച്ചതായിരുന്നു. 

ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. കോവിഡ് പ്രതിസന്ധിക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സജീവ പങ്കാളിത്തം വഹിച്ച മണാശ്ശേരി മഠത്തിൽ തൊടിക അശോകന്റെ (തൃപ്തി ഹോട്ടൽ,മെഡിക്കൽ കോളജ്) മകനാണ് അനിരുദ്ധ്.

Related Articles

Leave a Reply

Back to top button