Kodanchery
പൂളവള്ളി കലിങ്കിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ ഉള്ള പൂളവള്ളി – പൂളപ്പാറ റോഡിൽ നടുപറമ്പിൽപടി ഭാഗത്തുള്ള കലുങ്ക് അപകടാവസ്ഥയിൽ ആയതിനാൽ ഈ വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കി.
ഈ പാലത്തിന്റെ ശോചനീയാവസ്ഥ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു.







