Puthuppady
പുതുപ്പാടിയില്‍ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തോട് ശുചീകരിച്ചു

പുതുപ്പാടി:പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വള്ളിയാട് മൂപ്പൻ കുഴി തോട് ”തെളിനീരൊഴുകുംനവ കേരളം” പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചു.
ശുചീകരണ പ്രവർത്തി ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു ജോയ് അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ബീവി,വാർഡ് മെമ്പർ ഷംസു കുനിയിൽ,മുൻ ബ്ലോക്ക് മെമ്പർ അഷറഫ് ഒതയോത്ത് എന്നിവർ സംസാരിച്ചു







