Mukkam
മുക്കത്ത് പുഴുവരിച്ച മത്സ്യം വില്‍പ്പന നടത്തിയ സ്ഥാപനം പൂട്ടിച്ചു

മുക്കം: അഗസ്ത്യന്‍ മുഴിയിലെ മത്സ്യമാര്‍ക്കറ്റില്‍ പുഴുവരിച്ച മത്സ്യം വില്‍പ്പന നടത്തിയ സ്ഥാപനം പൂട്ടിച്ചു. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉപയോഗ ശൂന്യമായ മത്സ്യം വില്‍പ്പന നടത്തുന്നതായി കണ്ടെത്തി.
കടക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നാണ് കട അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. പരശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.







