Thiruvambady

തിരുവമ്പാടിയിൽ രണ്ടാം ഘട്ട ശുചീകരണത്തിന് ‘ജന ശുചിത്വ മഴ’ പരിപാടിയുമായി ഗ്രാമ പഞ്ചായത്ത്

തിരുവമ്പാടി :മഴക്കാല രോഗങ്ങളെ തടയാൻ ‘ജന ശുചിത്വ മഴ’ പരിപാടിയുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് വിപുലമായ പദ്ധതികൾക്ക് രൂപം നൽകി. രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് ചേർന്ന സർവ്വകക്ഷി യോഗമാണ് അന്തിമ രൂപരേഖ തയ്യാറാക്കിയത്.

മെയ് 29 ഞായറാഴ്ച്ച ഗ്രാമ പഞ്ചായത്തിൽ രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളിൽ അയ്യായിരം വളണ്ടിയർമാർ പങ്കാളികളാകും. മഴക്കാല രോഗങ്ങളെ തടയാൻ പതിനായിരം ശുചിത്വ കരങ്ങൾ എന്ന സന്ദേശം ഉയർത്തി പിടിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മെയ് 29ന് വീടും പരിസരവും, പൊതുസ്ഥലങ്ങളും ,30, 31 തിയ്യതികളിൽ പൊതു സ്ഥാപനങ്ങളും ശുചീകരിക്കും.

കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, യുവജന – രാഷ്ട്രീയ സന്നദ്ധ സംഘടനകൾ, ഹരിത കർമ്മസേനാ പ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രവർത്തനത്തിന്റെ ഭാഗമാകും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം പദ്ധതി വിശദീകരിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ രാമചന്ദ്രൻ കരിമ്പിൽ,റംല ചോലക്കൽ, സെക്രട്ടറി ബിബിൽ ജോസഫ് ജോളി ജോസഫ് , പ്രീതി രാജീവ്, സാലസ് മാത്യു, മുഹമ്മദലി കരിമ്പിരിക്കാടൻ, ജോയി മ്ലാകുഴി , കോയ പുതു വയൽ, ഹനീഫ ആച്ചപറമ്പിൽ , ഷൗക്കത്തലി കൊല്ലളത്തിൽ, അപ്പു കോട്ടയിൽ, ലിസി സണ്ണി, ഷൈനി ബെന്നി, ബീന ആറാം പുറത്ത് .തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button