Local
മുക്കം നഗരസഭയില്‍ അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

മുക്കം നഗരസഭയില്‍ അങ്കണവാടി പ്രവേശനോത്സവം നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കുറ്റിപ്പാല അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ.പി. ചാന്ദ്‌നി അധ്യക്ഷത വഹിച്ചു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സമ്മാനങ്ങള്‍ നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. കുഞ്ഞന്‍, ഇ. സത്യനാരായണ്‍, പ്രജിതാ പ്രദീപ്, കൗണ്‍സിലര്‍മാരായ കെ. ബിന്ദു, ജോഷില സന്തോഷ്, അശ്വതി സനൂജ് തുടങ്ങിയവര്‍ പങ്കെടുത്തു.







