Mukkam
മുക്കം-ഓമശ്ശേരി വഴി കടന്നുപോകുന്ന തൃശ്ശൂർ- മൈസൂർ സൂപ്പർ ഫാസ്റ്റ് പുനരാരംഭിച്ചു

മുക്കം: ഓമശ്ശേരി വഴി കടന്നുപോകുന്ന കെ എസ് ആർ ടി സിയുടെ തൃശ്ശൂർ- മൈസൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് ഇന്നുമുതൽ സർവീസ് പുനരാരംഭിച്ചു. പെരിന്തൽമണ്ണ- താമരശ്ശേരി റൂട്ടിലെ യാത്ര ദുരിതത്തിന് അറുതി വരുത്താൻ ഒരു പരിധി വരെ സർവ്വീസ് പുനരാരംഭിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
നജീബ് കാന്തപുരം എംഎൽഎ മുഖാന്തരം ഗതാഗത മന്ത്രി ആന്റണി രാജു, സോണൽ ഓഫിസ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാനന്തവാടി പിണങ്ങോട് കെ.എസ്.ആർ.ടി.സി പാസഞ്ചെയ്സ് പ്രതിനിധി അഷ്റഫ് പിണങ്ങോടും, കെ.എസ്.ആർ.ടി.സി പാസഞ്ചെയ്സിനു വേണ്ടി അനീസ് അബ്ബാസ്, ഉസ്മാൻ എന്നിവരും, കെ.എസ്.ആർ.ടി.സി മലയോര മേഖല ഫോറം നാരായണൻ ആനക്കാംപൊയിൽ, ബാസിത്ത് ചെമ്പകത്ത് എന്നിവരുടെയും നിരന്തര ഇടപെടലുകൾ മൂലം നിർത്തിവെച്ച സർവ്വീസുകൾ ഓരോന്നായി പുനരാരംഭിക്കുന്നത്.
നാളെ മുതൽ പുനരാരംഭിക്കുന്ന തൃശ്ശൂർ- മൈസൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസിൻ്റെ സമയക്രമം താഴെ ചേർക്കുന്നു⬇️
• തൃശ്ശൂർ-മൈസൂർ (മാനന്തവാടി – കുട്ട വഴി)
06.20PM-തൃശ്ശൂർ
08.40PM-പെരിന്തൽമണ്ണ
09.15-PM-മഞ്ചേരി
09.40PM-അരീക്കോട്
10.00PM-മുക്കം
10.25PM-താമരശ്ശേരി
11.30PM-കൽപ്പറ്റ
12.40AM-മാനന്തവാടി
05.10AM-മൈസൂർ
• മൈസൂർ-തൃശ്ശൂർ (ഗുണ്ടൽപേട്ട-സുൽത്താൻ ബത്തേരി വഴി)
09.45AM-മൈസൂർ
01.00PM-സുൽത്താൻ ബത്തേരി
01.35PM-കൽപ്പറ്റ
03.00PM-താമരശ്ശേരി
03.25PM-മുക്കം
03.45PM-അരീക്കോട്
04.10PM-മഞ്ചേരി
05.20PM-പെരിന്തൽമണ്ണ
07.10PM-തൃശ്ശൂർ







