പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു

കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി സ്ഥാപിതമായ നേഴ്സറിയിൽ ഉൽപാദിപ്പിച്ച 2500 മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
കാർഷികമേഖലയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകപ്പെടുന്ന വിവിധങ്ങളായ സഹായങ്ങൾ ഈ മേഖലയെ ഉന്നമനത്തിനും സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി ഉയർത്താൻ ആവശ്യമായ എല്ലാവിധ പിന്തുണയും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ലോക പരിസ്ഥിതി ദിനത്തിൽ കേരവൃക്ഷ വിതരണം കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റിയാനസ് സുബൈർ, സിബി ചിരണ്ടായത്ത്, ബ്ലോക്ക് മെമ്പർമാരായ റോയ് കുന്നപ്പള്ളി, ജോബി ജോസഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സൂസൻ കേഴപ്ലാക്കൽ , വനജ വിജയൻ ക്ലർക്ക് ഷർജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻറ് എൻജിനീയർ നിർമ്മല ബസേലിയോസ് സ്വാഗതവും ഓവർസിയർ സജന നന്ദിയും രേഖപ്പെടുത്തി.







