Koodaranji
ഗണിതോത്സവത്തിന് തുടക്കമായി

കൂടരഞ്ഞി : സമഗ്ര ശിക്ഷാ കോഴിക്കോട് കുന്നമംഗലം ബി ആർ സി നേതൃത്തത്തിൽ സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽതുടക്കമായി.
ഗണിതം മനുഷ്യ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ജീവിത വഴികളിൽ ഗണിതത്തിന്റെ പ്രധാന്യം എന്നിവ കുട്ടികൾക്ക് മനസിലാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ വിദ്യാർഥികൾക്ക് ക്ലാസ്സുകൾ നൽകും .
ജനുവരി 30, 31 ഫെബ്രുവരി ഒന്ന് തിയ്യതികളിലായി നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു .റവ.ഫാ അനുഗ്രഹ്കോതാനിക്കൽ , ഏലിയാമ്
ഇടമുളയിൽ, ജോസ് പള്ളിക്കുന്നേൽ ,പ്രിൻസിപ്പൽ ലീനവർഗീസ് , ഹെഡ്മാസ്റ്റർ സജി സർ എൽ .പി വിഭാഗം ഹെഡ്മാസ്റ്റർ തോമസ് സാർ ,ശശിമാസ്റ്റർ , അരുൺ ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു







