Kodanchery

ശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി : ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് രാജു വള്ളിക്കാട്ടിൽ അധ്യക്ഷൻ വഹിച്ചു പി ആർ ഓ അശ്വതി പ്രോഗ്രാം ഓഫീസർ ലിസ്സി റെജി എന്നിവർ ആശംസ അർപ്പിച്ചു.

ഓർത്തോ വിഭാഗം ഡോക്ടർ ടിമിൻ പ്രസ്തുത വിഷയത്തെ പറ്റി ക്ലാസ് എടുത്തു. നേത്ര പരിശോധന, ജനറൽ മെഡിസിൻ എന്നിവക്ക് കെഎംസിടി യിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിച്ചു. യൂണിറ്റ് ഡയറക്ടർ ഫാദർ സിജോ പന്തപ്പള്ളി കെ എം സി ടി സ്റ്റാഫ് അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സി ഓ ഗ്രേസിക്കുട്ടി വർഗീസ് സ്വാഗതവും ബീന ജോസ് നന്ദിയും അർപ്പിച്ചു. ക്യാമ്പിൽ 102 അംഗങ്ങൾ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button