Mukkam
എസ് എഫ് ഐ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

മുക്കം : ജൂലായ് 2 സഖാവ് അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം SK പാർക്കിൽ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.
പരിപാടി സിപിഐ(എം) തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് വി സോജൻ, ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, സഹാഭാരവാഹികളായ മിഥുൻ സാരംഗ്, സായൂജ് കെ ജെ, ഫെമി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. വൈശാഖ്, അഭി,ഷാഹുൽ, പുണ്യ, ഫാഹിസ് കല്ലുരുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.







