Kodanchery

പതങ്കയത്ത് അപകടത്തിൽപ്പെട്ട യുവാവിനായി അഞ്ചാം ദിവസവും തിരച്ചിൽ പൂർത്തിയാക്കി

കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസവും പൂർത്തിയാക്കി.

ഇന്ന് മഴ കുറവായതിനാലും പുഴയിൽ വെള്ളം കുറഞ്ഞതിനാലും കാര്യക്ഷമമായി എല്ലാ സന്നദ്ധ സേന പ്രവർത്തകരും തിരച്ചിൽ നടത്തി.

ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ് , സിവിൽ ഡിഫൻസ്, രാഹുൽ ബ്രിഗേഡിയർ, എന്റെ മുക്കം, സ്വാന്തനം ഓമശ്ശേരി, കർമ്മ ഓമശ്ശേരി,വൈറ്റ് ഗാർഡ് കുന്നമംഗലം, സിവിൽ ഡിഫൻസ്, അമീൻ റെസ്ക്യൂ കൂരാച്ചുണ്ട്, പുനർജനി ആനക്കാംപൊയിൽ അടക്കമുള്ള മറ്റു സന്നദ്ധ സംഘടനകൾ ഓരോ കൂട്ടങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി.

എന്റെ മുക്കം സന്നദ്ധ പ്രവർത്തകർ ബോട്ട് കൊണ്ടുവരികയും ബോട്ടിൽ കൂടി തിരച്ചിൽ നടത്തുകയും ചെയ്തു. കൂരാച്ചുണ്ട് ഉള്ള അമീൻ റെസ്ക്യൂ ടീം പുഴയ്ക്ക് കുറുകെ റോപ്പ് നിർമ്മിക്കുകയും അവർ ഇന്നവിടെ സ്റ്റേ ചെയ്യുന്നു.

നാളെ രാവിലെ കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ രാവിലെ6:30 ന് തിരച്ചിൽ ആരംഭിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കോടഞ്ചേരി എസ്.ഐ അഭിലാഷ് കെ.സി എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button