Kodanchery

പ്രതിഷേധ നിൽപ്പു സമരം സംഘടിപ്പിച്ചു

കോടഞ്ചേരി: ഈങ്ങാപ്പുഴ – കുപ്പായക്കോട് – കണ്ണോത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.

വികസനത്തിനായി രണ്ടു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന റോഡിൻ്റെ നിർമ്മാണ പ്രവർത്തി കരാറുകാരായ നാഥ് കൺസ്ട്രക്ഷൻ കമ്പനിയെ പുറത്താക്കിയതിനാൽ പ്രവർത്തി തടസ്സപ്പെട്ടിട്ട് മാസങ്ങളായി. പുറം ലോകവുമായി ബന്ധപ്പെടാനുള്ള പാലമടക്കമുള്ള മാർഗ്ഗങ്ങൾ ഇല്ലാതായതിനാൽ വിദ്യാർത്ഥികളടക്കമുള്ളവർ വലിയ സാമ്പത്തിക നഷ്ടവും ദുരിതവും അനുഭവിക്കുകയാണ്. അതിനാൽ തിരുവമ്പാടി എം.എൽ.എ അടക്കമുള്ളവരുടെ സത്വര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവുകയും അനാസ്ഥ അവസാനിപ്പിക്കയും വേണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുപ്പായക്കോട് വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.

വാർഡു പ്രസിഡൻറ് സിബി ചൊള്ളാമഠത്തിലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് സന്തോഷ് മാളിയേക്കൽ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി രാജേഷ് പാറത്തലക്കൽ, ബൂത്ത് പ്രസിഡൻ്റുമാരായ ബിജു സി.ആർ, ദേവസ്യ ചൊള്ളാമഠത്തിൽ, വാർഡ് മെമ്പർ ഷിൻജോ തൈക്കൽ, ബാബു ചേണാൽ, ബിജു അരീത്തറ, മോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button