മലയോര മേഖലകളിലെ ഗവ: സ്കൂളുകളിൽ പ്രധാനധ്യാപകരേ നിയമിക്കണം യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി: മലയോര മേഖലകലായ പൂവാറൻതോട് ഗവൺമെൻ്റ് എൽ.പി സ്കൂളിൽ പ്രധാന അധ്യാപകരേ അടിയന്തരമായി നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
മലയോര മേഖലയിലെ വിദ്യാർഥികൾക്ക് ഏക ആശ്രയമായ സ്കൂളിൽ പ്രധാനധ്യാപകർ ഇല്ലാത്തത് സ്കൂളിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുകയാണ്.
സ്കൂളിൽ ആവിശ്യത്തിന് അധ്യാപകർ ഇല്ലത്തതിനാൽ താൽക്കാലിക അധ്യാപകരേ നിയമിച്ചാണ് ക്ലാസ്സുകൾ നടത്തുന്നതെന്നും യോഗം ചൂണ്ടികാട്ടി.
വിഷയത്തിൽ ഗ്രാമ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്നവർ അടിയന്തര ഇടപെടൽ നടത്താൻ തയ്യാറാകണമെന്ന് യോഗം ആവിശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യഷത വഹിച്ച യോഗം മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷാജി പൊന്നമ്പയിൽ ഉദ്ഘാടനം ചെയ്യ്തു.
ജിബിൻ മാണിക്യത്തു കുന്നേൽ, ജിൻ്റോ പുഞ്ചത്തറപ്പിൽ,ഉൻമേഷ് മരഞ്ചാട്ടി, ഗിൽഗ ജോസ് പന്തപ്പിള്ളി, വിപിൻ പുത്തൻ വീട്ടിൽ, മുജീബ് പുള്ളിശ്ശേരി,ആൽവിൻ കുളിരാമുട്ടി,അജിൻ ജോൺ,ഡിബിൻ കൂമ്പാറ,എഡ്വിൻ മരംഞ്ചാട്ടി, അജ്നാസ് മാപ്പിള വീട്ടിൽ, ജോബിൻസ് പെരുമ്പുള, അതുല്യ മനോജ്,അമൽ സണ്ണി എന്നിവർ പ്രസംഗിച്ചു.







