Thiruvambady

തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന യൂണിയൻ പ്രവർത്തകരെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണം

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ നടത്തിവരുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന വിവിധ യൂണിയൻ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി പുറത്താക്കാനുള്ള നീക്കം സീനിയർ മാനേജർ ഉപേക്ഷിക്കണമെന്ന് ഇന്ന് സമരപ്പന്തൽ സന്ദർശിച്ച ഭാരതീയ ജനതാ പാർട്ടി മുക്കം മണ്ഡലം പ്രസിഡണ്ട് സി ടി ജയപ്രകാശൻ മാസ്റ്റർ പറഞ്ഞു.

സിഐടിയു സ്റ്റേറ്റ് ഫെഡറേഷൻ സെക്രട്ടറി ടി വിശ്വനാഥനും സമരപ്പന്തൽ സന്ദർശിച്ചു. വിവിധ യൂണിയൻ നേതാക്കളായ കെ റഫീഖ് ടിപി അബ്ദുൽജബ്ബാർ കെ പി രാജേഷ് നസീർ കല്ലുരുട്ടി ടി വിനോദ് വേണു ദാസൻ കെ പ്രഹ്ലാദൻ സന്തോഷ് കുമാർ അനിൽകുമാർ എന്നിവർ ഇന്നും സമരത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button