Kodanchery

ഡ്രൈ ഡേയും ക്ലോറിനേഷൻ ക്യാമ്പയിനും സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സ്വാതന്ത്യാമൃതം 2022 സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി ഡ്രൈഡേയും ക്ലോറിനേഷനും ക്യാമ്പയിനും നടത്തി.

കോടഞ്ചേരി ഫാമിലി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷിജു പി ജേക്കബ് വളണ്ടിയേഴ്സിന് ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലോറിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും തുടർന്ന് എങ്ങനെയാണ് ക്ലോറിനേഷൻ നടത്തേണ്ടത് എന്നും ക്ലോറിന്റെ അളവുകളും വളണ്ടിയേഴ്സിന് വിശദമായി ക്ലാസുകൾ നൽകി.

തുടർന്ന് ജെ എച് ഐ ഷിജു പി ജേക്കബ്, വോളണ്ടിയേർസ് എന്നിവർചേർന്ന് ദത്ത് ഗ്രാമത്തിൽ ഉള്ള ഭവനങ്ങളിൽ അധ്യാപകരുടെയും നേതൃത്വത്തിൽ കടന്നുചെന്ന് തകരക്കഷണങ്ങൾ, പ്ലാസ്റ്റിക് വേസ്റ്റുകൾ തുടങ്ങിയവ നിർമ്മാജനം ചെയ്യുകയും കെട്ടിക്കിടക്കുന്ന ജലമുണ്ടോ എന്ന് പരിശോധിക്കുകയും ക്ലോറിനേഷൻ എപ്രകാരമാണ് നടത്തേണ്ടത് എന്നും ഭവന നിവാസികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

പ്രസ്തുത പ്രോഗ്രാമിന് അധ്യാപകരായ സിസ്റ്റർ സുധർമ , റാണി ആൻ ജോൺസൻ പ്രോഗ്രാം ഓഫീസർ സ്മിത കെ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button