കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു.

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കൂടരഞ്ഞിയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാര്‍ഷിക ഉൽപ്പന്നങ്ങളുടെ പ്രദര്‍ശനം,വിവിധ പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍ നോട്ടത്തില്‍ പുതിയ കൃഷിത്തോട്ടങ്ങള്‍ ആരംഭിക്കൽ,കൃഷിദര്ശന് വിളംബര ജാഥ, തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ആദരിക്കൽ എന്നിവയും സംഘടിപ്പിച്ചിരുന്നു.
തിരുവമ്പാടി നിയോജക മണ്ഡലം എം എല്‍ എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫിന്റെ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബാബു കളത്തൂര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചര്‍,വി എസ് രവീന്ദ്രന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹെലന് ഫ്രാന്‍സിസ്, ഭരണസമിതി അംഗളായ ബോബി ഷിബു,എല്‍സമ്മ ജോര്‍ജ്, ജെറീന റോയ്,സീന ബിജു, ബിന്ദു ജയന്,സുരേഷ് ബാബു,മോളി വാതല്ലൂര്‍ കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി എം തോമസ് മാസ്റ്റര്‍ കാര്‍ഷിക വികസന സമിതി അംങ്ങളായ കെ എം അബ്ദുറഹ്മാന്, പയസ് തീയ്യാട്ടുപറമ്പില്‍, കെ വി ജോസഫ്, ടി ടി തോമസ് തെക്കെകുറ്റ്, മരക്കാര്‍ കൊട്ടാരത്തില്‍, ഷൈജു കോയിനിലം, ജെയിംസ് കൂട്ടിയാനി, രാജേഷ് സിറിയക് മണിമലത്തറപ്പില്, നൂറുദ്ദീന്‍ കളപ്പുരക്കല്‍, അബ്ദുള്ള പുതുക്കുടി, ബിജു മാത്യു മുണ്ടക്കല്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജി കട്ടക്കയം, ജോസ് മടപ്പള്ളിൽ, ജോണി പ്ലാക്കാട്ട് ,കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, മിഷേല്‍ ജോര്‍ജ് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട
ജോബി ജോസഫ് പുതുപ്പറമ്പില്‍, സിമിലി ബോബി കൊച്ചുകുളത്തിങ്കല്‍, ജോസ് അഗസ്റ്റിന് പുതിയേടത്ത്,ബിജി ബാബു ചെല്ല്യാട്ട്,എമിന് മരിയ ജോസഫ് ആലപ്പാട്ട് കുന്നേല്‍,ഷൈജ സെബാസ്റ്റ്യന്‍ ചീങ്കല്ലേല്‍,സിബി തേക്കുംകാട്ടില്‍, അപ്പുകുഴപ്പെക്കാട്ടില് കാര്‍ഷിക വികസന സമിതി അംഗം മരക്കാര്‍ കൊട്ടാരത്തില്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.






