കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി നിക്ഷേപ സമാഹരണ യജ്ഞവും മാർടെക്സ് ഓണം സമ്മനോത്സവ് ഉദ്ഘാടനവും നടത്തി.

തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി നിക്ഷേപ സമാഹരണ യജ്ഞവും മാർടെക്സ് ഓണം സമ്മനോത്സവ് ഉദ്ഘാടനവും വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടത്തി. ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാനും രാജ്യത്തെ പ്രമുഖ സഹകാരിയുമായ എൻ. കെ. അബ്ദുറഹിമാനും തിരുവമ്പാടി ഫൊറോന ചർച്ച് വികാരി റവ. ഫാദർ.തോമസ് നാഗപറമ്പിലും ചേർന്ന് നിർവഹിച്ചു. മുഹമ്മദ്കുട്ടി ആലങ്ങാടനിൽ നിന്നും നിക്ഷേപം ഏറ്റുവാങ്ങി കൊണ്ട് നിക്ഷേപ സമഹരണ യജ്ഞം എൻ. കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ഷിജു ചെമ്പനാനിയിൽ നിന്നും നിക്ഷേപ തുക ഏറ്റുവാങ്ങി കൊണ്ട് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ പി. കെ. സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിക്ഷേപ സമാഹരണ യജ്ഞത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 30 വരെ സംഘത്തിൽ നിക്ഷേപം നടത്തുന്നവർക്ക് പ്രത്യേക സ്കീം പ്രകാരമുളള ആനുകൂല്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ഓണം പ്രമാണിച്ച് സംഘം വക മാർടെക്സ് വെഡ്ഡിംഗ് സെൻ്ററിൽ നിന്നും പർച്ചേസ് നടത്തുന്ന ഇടപാടുകാർക്കായി ആകർഷകമായ സമ്മന പദ്ധതി ഏർപ്പാടാക്കിയിട്ടുണ്ട്. ഓണം സമ്മനോത്സവത്തിൻ്റെ ഭാഗമായിട്ടുള്ള കൂപ്പൺ വിതരണം തിരുവമ്പാടി ഫൊറോന ചർച്ച് വികാരി റവ. ഫാദർ.തോമസ് നാഗപറമ്പിൽ അവറുകൾ അഡ്വ. പി. എ.സുരേഷ് ബാബു, ടി. ജെ. കുരിയാച്ചൻ, ഒ.എം.ശ്രീനിവാസൻ എന്നിവർക്ക് കൂപ്പൺ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജിജി .കെ. തോമസിനെ ചടങ്ങിൽ സമുചിതം ആദരിച്ചു.
കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബാബു കളത്തൂർ അവറുകളുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എൻ. കെ. അബ്ദുറഹിമാൻ, റവ. ഫാദർ.തോമസ് നാഗപറമ്പിൽ, സംഘം പ്രസിഡൻ്റ് ബാബു. കെ. പൈക്കാട്ടിൽ,തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട്, ജില്ല പഞ്ചയത്ത് മെമ്പർ ബോസ് ജേക്കബ്, തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോളി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജിജി.കെ. തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. എ അബ്ദുറഹിമാൻ, ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ പി.കെ. സുലൈമാൻ മാസ്റ്റർ, ബ്ലോക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണറ്മണ്ണിൽ,സംഘം ഡയറക്ടർ റോബർട്ട് നെല്ലിക്കതെരുവിൽ, എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർമാരായ മനോജ് വഴേപറമ്പിൽ, ഹനീഫ ആചപ്പറമ്പിൽ, ജോയി മ്ലക്കുഴി, ബിന്ദു ജോൺസൺ, ഷെറീന കിളിയണ്ണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ. പി.എൻ എന്നിവർ നേതൃത്വം നൽകി







