Puthuppady

ചുരത്തിൽ രണ്ട് ചരക്കുലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു

അടിവാരം: താമരശ്ശേരി ചുരം രണ്ടാം വളവിൽ രണ്ടു ചരക്കുലോറികൾ തമ്മിൽ കൂട്ടിയിട്ടിച്ചു. വയനാട് ഭാഗത്തു നിന്നും ചുരം ഇറങ്ങി വന്ന ലോറിയും ചുരം കയറിപ്പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ചുരത്തിൽ വലിയ ഗതാഗത തടസ്സമില്ല.

ഇടിയെ തുടർന്ന് സംരക്ഷണഭിത്തിയും തകർത്ത് രണ്ടു വാഹനങ്ങളും പകുതി ഭാഗം പുറത്തേക്ക് ചാടിയ സ്ഥിതിയിലാണ്. പരിക്കേറ്റ ലോറി ഡ്രൈവരെ ആശുപത്രിയിലേക്ക് മാറ്റി. ചുരം ഇറങ്ങി വന്ന ലോറി ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇതിനിടയിൽ ഒരുപിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു.

Related Articles

Leave a Reply

Back to top button