Koodaranji

കൂടരഞ്ഞി സ്വദേശിക്ക് കുത്തേറ്റ് ഗുരുതര പരിക്ക്

കൂടരഞ്ഞി: അങ്ങാടിയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കൂടരഞ്ഞി സ്വദേശിയായ മധ്യവയസ്കന് കുത്തേറ്റു. കൂടരഞ്ഞി പൊന്നമ്പേൽ ജോയിക്കാണ് (55) കുത്തേറ്റത്.

കഴുത്തിനും, വയറിനും ഗുരുതര പരിക്കേറ്റ ജോയിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധയനാക്കി.

ഇയാൾ അപകടനില തരണം ചെയ്യ്തതായി ബന്ധുക്കൾ അറിയിച്ചു. ഇന്നലെ രാത്രി 9 മണിയോടെ കൂടരഞ്ഞി അങ്ങാടിയിലാണ് സംഭവം.

അയൽവാസിയായ മുള്ളനാനിക്കൽ മത്തായിയാണ് തന്നെ കുത്തിയതെന്ന് ജോയി പോലീസിന് മൊഴി നൽകി.

സംഭവത്തിൽ മത്തായിക്കെതിരെ തിരുവമ്പാടി പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയതായാണ് വിവരം.

കോടഞ്ചേരി സ്റ്റേഷൻ ഓഫീസർ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വോഷിക്കുന്നത്.

Related Articles

Leave a Reply

Back to top button