Kodanchery
ഊർജ്ജ സംരക്ഷണ സെമിനാർ നടത്തി

കോടഞ്ചേരി: സി.ഒ.ഡി താമരശ്ശേരി, കോടഞ്ചേരി ഗ്രാമവികസന സമിതി, കൃഷി വിജ്ഞാനകേന്ദ്രം പെരുവണ്ണാമുഴിയും സംയുക്തമായി ഊർജ്ജ സംരക്ഷണ സെമിനാറും ഫുഡ് പ്രോസസ്സിങ്ങും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ഡോ: ഷണ്മുഖവേൽ നിർവഹിച്ചു. സി.ഒ.ഡി കോഡിനേറ്റർ ജോയ് കെ സി ക്ലാസ് എടുത്തു. പരിപാടിക്ക് സി.ഒ.ഡി ഏരിയ കോഡിനേറ്റർ ഷാജി പോൾ നേതൃത്വം നൽകി. ആലീസ് തോമസ് സ്വാഗതവും സോളി ബെന്നി നന്ദിയും പറഞ്ഞു.






