Kodiyathur

താത്തൂർ ശുഹദാ മഖാം ഉറൂസ് സമാപിച്ചു

കൊടിയത്തൂർ : നാലുദിവസങ്ങളിലായി നടന്ന താത്തൂർ ശുഹദാ മഖാം ഉറൂസ് സമാപിച്ചു. കൊന്നാര് സാദാത്തീങ്ങളുടെ വരവോടെയാണ് ഉറൂസിന് സമാപനം കുറിച്ചത്. സയ്യിദ് ജുനൈദ് അൽബുഖാരി മാട്ടൂൽ സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് നടന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഇല്യാസ് തങ്ങൾ എരുമാട് നേതൃത്വം നൽകി.

വൈകീട്ട് നാലിന് സയ്യിദ് മുല്ലക്കോയ തങ്ങൾ താത്തൂർ ശുഹദാ മൗലിദിനും മഖാം ദുആക്കും നേതൃത്വം നൽകി. വിവിധ ദിവസങ്ങളിലായി ശുഹദാ മൗലിദ് ഡേ, പതാകവരവ്, കൊടിയേറ്റം, മൗലിദുശ്ശുഹദാ, ഖത്മുൽ ഖുർആൻ, ഹള്റത്തുൽ അദ്കാർ, ഹള്റ അഹ്‍ലു ബൈത്ത്, ഹള്റത്തുൽ ഉലമാ, ഹള്റ സ്വലാത്ത്, ഹള്‌റ ഖിതാം, കൂട്ടപ്രാർഥന, കൊന്നാര് സാദാത്തുക്കളുടെ വരവ്, മതപ്രഭാഷണം എന്നിവ നടന്നു.

സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ,സയ്യിദ് മുല്ലക്കോയ തങ്ങൾ വാവാട്,സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് അബ്ദുറഹിമാൻ ബുഖാരി മാവൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി താത്തൂർ, സയ്യിദ് മൻസൂർ ബുഖാരി താത്തൂർ, സയ്യിദ് ഇല്യാസ് തങ്ങൾ എരുമാട്, സയ്യിദ് മുല്ലക്കോയ തങ്ങൾ, പേരോട് അബ്ദുറഹിമാൻ സഖാഫി, അബ്ദു മുസ്‌ല്യാർ താനാളൂർ, പൊന്മള മുഹ്യുദ്ദീൻ കുട്ടി ബാഖവി, യു.കെ. മജീദ് മുസ്‌ല്യാർ, ലുഖ്മാനുൽ ഹഖീം സഖാഫി പുല്ലാര, ഇബ്രാഹീം ബാഖവി മേൽമുറി, അർശദ് നൂറാനി, ഇബ്രാഹീം സഖാഫി താത്തൂർ എന്നിവർ വിവിധ ദിവസങ്ങളിൽ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button