Mukkam

ബസ് വൈദ്യുതത്തൂണിൽ ഇടിച്ച് അപകടം

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വഴിതിരിച്ചുവിട്ട ബസ് വൈദ്യുതത്തൂണിൽ ഇടിച്ച് അപകടം. കോഴിക്കോട്ടുനിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന ആശിർവാദ് ബസാണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്.

മാമ്പറ്റ-കയ്യിട്ടാപ്പൊയിൽ റോഡിൽ മാർത്തോമ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തൂണിന്റെ നടുവൊടിഞ്ഞെങ്കിലും വൈദ്യുതലൈനിൽ തൂങ്ങിനിന്നതിനാൽ വൻദുരന്തം ഒഴിവായി. സ്കൂൾ സമയമായതിനാൽ ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല.

അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതത്തൂൺ നീക്കി, ബസ് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Related Articles

Leave a Reply

Back to top button