Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘പുസ്തക തണൽ’ പദ്ധതി ആരംഭിച്ചു

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘പുസ്തക തണൽ പദ്ധതി’ ആരംഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വായിക്കുന്നതിനുള്ള പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ആശുപത്രിയുടെ വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്
ഷില്ലി എൻ വി. (പി എച്ച് എൻ) ജെ.എച്ച്.ഐ ശ്രീജിത്ത് കെ ബി.,ജെ പിഎച്ച് എൻമാരായ മിനി വിഎം, ലിംന, വിജിമോൾ എൻഎസ്എസ് വളണ്ടിയർമാരായ കാവ്യ ,റിൻഷ, മാനസ, അനന്യ, അമേഘ , സിനാൻ ജോബിൻസ് എന്നിവർ സംസാരിച്ചു.







