‘ജനകീയ കവചം’; ലഹരിക്കെതിരെ തിരുവമ്പാടിയിൽ ഡി.വൈ.എഫ്.ഐ ജാഗ്രത സമിതി രൂപീകരിച്ചു

തിരുവമ്പാടി: ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ സദസ്സ് നെല്ലാനിച്ചാൽ വെച്ച് സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സ.ഇ.അരുൺ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, മാസ്ഡികോസ് വൈ. പ്രസിഡന്റ് പി ടി അഗസ്റ്റിൻ, അൽഫോൺസാ കോളേജ് പ്രൊഫസർ ജോസഫ് പുളിമൂട്ടിൽ, സേക്രഡ് ഹാർട്ട് യു പി സ്കൂൾ അധ്യാപകൻ ഡാനി തോമസ്, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മാത്യു പൈമ്പള്ളി, പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈ സ്കൂൾ അധ്യാപകൻ ഷിനോജ്, ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി റംഷാദ് ചെറുകാട്ടിൽ,സിപിഐഎം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി സജി ഫിലിപ്പ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ട്രഷറർ നിസാർ സി എം, ജിനീഷ് ടി ഡി, മെവിൻ പി സി, ശിവദാസൻ അരീക്കൽ, അർഷാദ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ 25 അംഗ ജാഗ്രത സമിതി രൂപീകരിച്ചു. കൺവീനർ : ജിബിൻ പി ജെ, ചെയർമാൻ : പി ടി അഗസ്റ്റിൻ, ജോ. കൺവീനർമാർ : അജയ് ഫ്രാൻസി, നിസാർ സി എം, വൈ. ചെയർമാൻമാർ : അപ്പു കോട്ടയിൽ, ജോസഫ് പുളിമൂട്ടിൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.







