‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’; ഫുഡ് സേഫ്റ്റി ട്രെയിനിങ്ങും, സർട്ടിഫികേഷൻ പരിശീലന ക്ലാസും സംഘടിപ്പിച്ചു

തിരുവമ്പാടി: കോഴികോട് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റും സംയുക്തമായി തിരുവമ്പാടി ലിറ്റിൽ ഫ്ളവർ ഓഡിറ്റോറിയത്തിൽ വെച്ച് ഫുഡ് സേഫ്റ്റി ട്രെയ്നിം ആന്റ് സർട്ടിഫികേഷൻ പരിശീലന ക്ലാസ് നടത്തി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവമ്പാടി സർക്കിൾ മേധാവി അനു സുരേഷ് ഉൽഘാടനം നിർവഹിച്ചു. കെ എച്ച് ആർ എ തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് അബ്ദു കെ, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥൻ രഞ്ജിത്ത്, ട്രെയിനർ ഗിരിജ, കെ എച്ച് ആർ എ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഹുമയൂൺ കബീർ എന്നിവർ സംസാരിച്ചു
കെ എച്ച് ആർ എ തിരുവമ്പാടി യൂണിറ്റ് സെക്രട്ടറി സന്തോഷ് കെ ആർ ബേക്കറി, ട്രെഷറർ സ്മിനീഷ്, വിനോദ്, ഷിജി എലൈറ്റ്, മൊയ്തീൻ പെരിയാർ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി, കൂടരഞ്ഞി എന്നീമേഖലകളിലെ നാൽപതോളം ഹോട്ടൽ റെസ്റ്റോറന്റ് കൂൾബാർ ബേകറി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ട്രെയിനിങ്ങും നൽകി.







