Thiruvambady

തെരുവുനായ ശല്ല്യത്തിനെതിരെ താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് വാഹന പ്രചരണജാഥ സഘടിപ്പിച്ചു

തിരുവമ്പാടി: വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

കോടഞ്ചേരിയിൽ ഫാദർ കുര്യക്കോസ് ഐക്കുളമ്പിൽ ജാഥ ഉൽഘടനം ചെയ്തു. താമരശ്ശേരി രൂപത പ്രോലൈഫ് ഡയറക്ടർ ജോസ് പെണ്ണാ പറമ്പിൽ അധ്യക്ഷതവഹിച്ചു.

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരവും, ലഘുലേഖകൾ വിതരണം ചെയ്തതോടൊപ്പം ബന്ധപ്പെട്ട അധികാരികൾക്ക് നൽകുവാനുള്ള നിവേദനങ്ങൾക്ക് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒപ്പ് ശേഖരണവും നടത്തി.

ജാഥാ കടന്നുപോയ വിവിധ സ്ഥലങ്ങളിൽ ഫാദർ അഗസ്റ്റിൻ പുരയിടത്തിൽ,ഫാദർ അജി പുതിയപറമ്പിൽ, പൗളിൻ മാത്യു,സജീവ് പുരയിടം, ജോൺസൺ തെങ്ങുംതോട്ടത്തിൽ,ബെന്നി ലൂക്കോസ്, തുടങ്ങിയവർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു

തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇവയുടെ ആക്രമണത്തെ ചെറുത്ത്‌ ജനജീവിതം സാധാരണ നിലയിൽ ആക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും, വളർത്തു നായകളുടെ കണക്കെടുത്ത് അവയ്ക്ക് കൃത്യമായ വാക്സിനേഷനും നൽകണമെന്നും ആവശ്യപ്പെട്ടാണ്
താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിങ് രൂപത പ്രസിഡന്റ് സുബിൻ തയ്യിൽ മരിയൻ,പ്രോലൈഫ് യൂത്ത് വിങ് രൂപത ജനറൽ സെക്രട്ടറി ലൈജു അരീപ്പറമ്പിൽ വൈസ് പ്രസിഡണ്ടുമാരായ അനേക് തോണിപ്പാറ ശ്വേതാ ടോമി, സെക്രട്ടറി ഹെബ്സിബഎന്നിവരുടെ നേതൃത്വത്തിൽ ജാഥ സംഘടിപ്പിച്ചത്.

തിരുവമ്പാടിയിൽ നടന്ന സമാപന സമ്മേളനം എ കെ സി സി രൂപതാ പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളം പറമ്പിൽ ഉദ്ഘാടനം ചെയ്തു.മരിയൻ പ്രോലൈഫ് താമരശ്ശേരി രൂപത പ്രസിഡന്റ് സജീവ് പുരയിടത്തിൽ അധ്യക്ഷത വഹിച്ചു

കെസിബിസി പ്രോലൈഫ് സമിതി ട്രഷറർ ടോമി പ്ലാത്തോട്ടം, പ്രോലൈഫ് രൂപത ഭാരവാഹികളായ പ്രിൻസ്, ജയ്സൺ, ബിനു, അജു, വിനോദ്, യൂത്ത് വിംഗ്, ഭാരവാഹികളായ, സാന്ദ്ര,ഡിമൽ,നോബിൾ, ഷിന്റോ, അനൂപ്, ബെന്നി,പ്രിയങ്ക ബെന്നി, അനു ജോസഫ്, ടെൻ, അമൽ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button