Kodanchery

ലഹരി വിമുക്ത കേരളം ഏകദിന ശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായ അധ്യാപക പരിവർത്തന ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് പിടിഎ വൈസ് പ്രസിഡണ്ട് മഞ്ജു ഷിജോ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ് കെ സി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. വിവിധ ഇനങ്ങളിലുള്ള മാരകമായ ലഹരിപദാർത്ഥങ്ങളുടെ ചിത്രങ്ങൾ സഹിതം പങ്കുവെച്ച് അദ്ദേഹം അധ്യാപകരോട് സംസാരിച്ചു.

കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിജോയ് എംസി ലഹരി വിമുക്ത സന്ദേശം നൽകി. കോടഞ്ചേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരായ സുനിൽ കുമാർ കെ, മിനി മാത്യു എന്നിവർ നയിച്ച ഏകദിന ശില്പശാലയുടെ ഭാഗമായുള്ള ക്ലാസുകൾ ഏവർക്കും നവ്യാനുഭവമായി.

ക്ലാസുകൾക്ക് ശേഷം വിശദമായ ചർച്ചകൾ നടക്കുകയും തുടർന്ന് സ്കൂൾ കുട്ടികളിലേക്ക് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എപ്രകാരം ആസൂത്രണം ചെയ്യണമെന്നും വരും തലമുറയെ ലഹരി വിരുദ്ധ തലമുറയായി വാർത്തെടുക്കാൻ അദ്ധ്യാപകർ മുൻപോട്ടു വരേണ്ടിയതിന്റെ ആവശ്യത്തെ കുറിച്ചും ചർച്ച ചെയ്തു.

പിടിഎ വൈസ് പ്രസിഡണ്ട് മഞ്ജു ഷിജോ, അദ്ധ്യാപകരായ അനീഷ ആൽവിൻ , റാണി ആൻ ജോൺസൺ എന്നിവർ ഏകദിന ശില്പശാല ക്ലാസിലൂടെ ലഭിച്ച അറിവുകൾ ഏറെ ഉപകാരപ്രദമായെന്ന് അഭിപ്രായപ്പെട്ടു.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിന് സീനിയർ അസിസ്റ്റന്റ് സി. നവീന എസ് ഐ സി ഏവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പ്രോഗ്രാമിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി അദ്ധ്യാപകർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button