ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കുന്നിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവേശനത്തിന്റെ മുന്നോടിയായി തുടർ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളുടെ യോഗം ചേർന്നു.
പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി ചാക്കോ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ തമ്പി പറകണ്ടത്തിൽ സ്വാഗതം പറയുകയും തുടർന്ന് പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, മെമ്പർമാരായ ചിന്നമ്മ വായിക്കാട്ട്, ചിന്ന അശോകൻ,ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഉദയ ജോയ് എന്നിവർ സംസാരിച്ചു. തുടർന്ന് രക്ഷിതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. ബഡ്സ് അധ്യാപിക ജാസ്മിൻ നന്ദിയും പറഞ്ഞു.
പറകണ്ടത്തിൽ മറിയം പൈലിയുടെ ഓർമ്മയ്ക്കായിട്ട് 15 സെന്റ്സ്ഥലം ഫ്രീയായിട്ട് വിട്ടു നൽകിയ സ്ഥലത്താണ് പഞ്ചായത്ത് കെട്ടിടം പണിത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങുന്നത്.







