Kodiyathur
ലഹരി വിപത്തിനെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ ഒന്നാം വാർഡ് എ.സി.എസ്, സി.ഡി.എസ്, ബാലസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു.
രാധ ടീച്ചറുടെ അധ്യക്ഷതയിൽ എ.ഡി.എസ് ചെയർപേഴ്സൺ ആബിദ ഉദ്ഘാടനം ചെയ്തു.
സാക്ഷരത കോഡിനേറ്റർ സുബിത, സിന്ധു , മറിയം പി.സി, നൗഫിയ, റുബീന, മൈമൂന, സുബീന എന്നിവർ സംസാരിച്ചു. മുഹ്സിന സ്വാഗതവും റുക്കിയ കെ.പി നന്ദിയും പറഞ്ഞു.







