Kodanchery

ലഹരി വിരുദ്ധ ക്യാമ്പയിനു തുടക്കമായി

കോടഞ്ചേരി : വേളംകോട് സെൻറ് ജോർജ്ജ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേത്യത്യത്തിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ക്യാമ്പയിനു തുടക്കമായി.

രാവിലെ 10 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം തത്സമയ പ്രക്ഷേപണം വീക്ഷിച്ചു കൊണ്ട് പരിപാടികൾക്ക് ആരംഭം കുറിച്ചു.
പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി.
എൻഎസ്എസ് വോളണ്ടിയർ എമിറ്റ ഗ്രേസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് എൻഎസ്എസ് ലീഡേഴ്സ് , സ്കൗട്ട് ആൻഡ് ഗൈഡ് ലീഡേഴ്സ് എന്നിവർ ക്യാൻവാസിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എഴുതി ഒപ്പുവച്ചു.

എൻഎസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ലഹരി വിരുദ്ധവാരത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുകയാണ്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ചടങ്ങിൽ നന്ദി അർപ്പിച്ചു.

Related Articles

Leave a Reply

Back to top button