Kodanchery

മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ലഹരി വിരുദ്ധകേരളം ക്യാമ്പയിന് തുടക്കമായി

കോടഞ്ചേരി : സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കുരുന്നു മനസ്സുകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മഞ്ഞുവയൽ വിമല യുപി സ്കൂളിൽ’ ലഹരിമുക്ത കേരളം ‘ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പി.റ്റി.എ പ്രസിഡന്റ് ബിജു കാട്ടേക്കുടി ഉദ്ഘാടനം ചെയ്ത ക്യാമ്പയിനിൽ വ്യക്തിത്വ വികസന ക്ലബ്ബ് കൺവീനർ ജോയ് ജോർജ് ലഹരി ഉപയോഗങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചുകുട്ടികളെ ബോധവാന്മാരാക്കുകയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന്റെ അനിവാര്യത ഓർമ്മപ്പെടുത്തുകയും ചെയ്തു.

സ്കൂൾ ഹാളിൽ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ഉദ്ഘാടനം പ്രസംഗം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത പ്രസംഗം സ്കൂളിലെ മുഴുവൻ കുട്ടികൾ വീക്ഷിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു .

സ്കൂൾ സീനിയർ അസിസ്റ്റൻറ് സി. അൽഫോൻസ അഗസ്റ്റിൻ, ഷബീർ കെ.പി , അഖില മോൾ സി.ബി, എന്നിവർ ലഹരിവിരുദ്ധ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button