India

കെജരിവാളിന്റെ വിജയത്തില്‍ അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി; നിമിഷങ്ങള്‍ക്കകം മറുപടിയും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വജയം നേടി അധികാരം ഉറപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി കെജരിവാളിനെ അഭിനന്ദിച്ചത്.

‘തെരഞ്ഞെടുപ്പിലെ ഈ വന്‍ വിജയത്തിന് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും അഭിനന്ദങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആം ആദ്മിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.’ – മോഡി കുറിച്ചു.

പ്രധാമന്ത്രിയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് നിമിഷങ്ങള്‍ക്കകം കെജരിവാളും മറുപടി നല്‍കി. ‘രാജ്യത്തിന്റെ തലസ്ഥാന നഗരിയെ ലോകോത്തര നഗരിയാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതായിരിക്കും. ‘- കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Related Articles

Leave a Reply

Back to top button