Thottumukkam
തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ “സജ്ജം” ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തോട്ടുമുക്കം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ “സജ്ജം” എന്ന പേരിലുള്ള ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസിന് തോട്ടുമുക്കം ഗവ.യുപി സ്കൂളിൽ തുടക്കം കുറിച്ചു.
പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ നിബിൻദാസ് സാർ ക്ലാസിന് നേതൃത്വം നൽകി. പി ടി എ പ്രസിഡണ്ട് വൈ.പി അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, എസ്.എം.സി ചെയർമാൻ ബാബു കെ, എം.പി.ടി.എ പ്രസിഡന്റ് ജിഷ, എസ്.എം.സി വൈസ് ചെയർമാൻ ബിജു, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ എന്നിവർ സന്നിഹിതരായിരുന്നു.







