Kodiyathur

വിദ്യാർത്ഥി അപകടത്തിൽ മരിച്ച സംഭവം:കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററി സ്കൂളിലേക്ക് എസ്എഫ്ഐ മാർച്ച്‌ സംഘടിപ്പിച്ചു

കൊടിയത്തൂർ : പി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ ബസുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മാനേജ്മെന്റിന്റെ അനാസ്ഥകൾ ചൂണ്ടികാട്ടി കൊണ്ട് എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.
നിയമം അനുശാസിക്കുന്ന യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കണക്കിലധികം വിദ്യാർത്ഥികളെ കുത്തിനിറച്ചാണ് സ്കൂളിലെ ബസുകൾ നിരത്തിലോടുന്നത്. ഇതിന് മുൻപും ഈ വിഷയങ്ങൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ മാനേജ്മെന്റിനെയും സ്കൂൾ അധികാരികളെയും ധരിപ്പിച്ചിരുന്നതാണ്.
എന്നാൽ അതിനൊന്നും വില കൽപ്പിക്കായതെയാണ് മാനേജ്മെന്റ് മുന്നോട്ട് പോയത്.ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി എസ്എഫ്ഐ  രംഗത്തുണ്ടാവും.
സ്കൂളിലേക്ക് നടന്ന പ്രതിഷേധ മാർച്ച്‌ എസ്എഫ്ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ ജോസഫ് വി സോജൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്‌ അഭി ഇ അധ്യക്ഷനായിരുന്നു. ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാരിസ്, ജില്ലാ കമ്മിറ്റി അംഗം ഗ്രീഷ്മ കെ ആർ, ഏരിയ ജോ:സെക്രട്ടറി മിഥുൻ സാരംഗ്, മുഹമ്മദ്‌ റാഫി, ഷാനു, മനു ഘോഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button