Kodanchery
സെന്റ് മേരീസ് ജ്ഞാനോദയ സ്കൂളിൽ നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു

കോടഞ്ചേരി : മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം’ എന്ന സന്ദേശവുമായി നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു.
സ്കൂൾ ലോക്കൽ മാനേജർ ഫാ. അനീഷ് കവുങ്ങുംപിള്ളിൽ ഉദ്ഘാടനം ചെയ്തു. ജങ്ക് ഫുഡ്സിന്റെ പിടിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക, ജീവിത ശൈലീ രോഗങ്ങൾ വരുത്തുന്ന ഭക്ഷ്യശീലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക ,നാടൻ ഭക്ഷ്യ ഇനങ്ങളുടെ ഗുണവും മേൻമയും പുതു തലമുറയെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, പ്രിൻസിപ്പാൾ ഇൻ ചാർജ് മറിയാമ്മ ടി.പി വൈസ് പ്രിൻസിപ്പാൾ ജസിത കെ., അധ്യാപകരായ സിസ്സി എ ഒ. നിമി ഏലിയാസ്, ജോസിയ ജോസഫ് വിദ്യാർത്ഥികളായ ബേസിൽ ഷൈജു, ആഗ്നസ് മരിയ പോൾ, എന്നിവർ നേതൃത്വം നൽകി.







