Kodanchery
പൊതുജനങ്ങൾക്കായുള്ള യോഗ പരിശീലന പരിപാടികൾക്കു തുടക്കമായി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും, നെല്ലിപ്പൊയിൽ ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി പൊതുജനങ്ങൾക്കായുള്ള യോഗ പരിശീലന പരിപാടി പത്താം വാർഡ്, ഒരപ്പുങ്കൽ അങ്കണവാടി നമ്പർ 143ൽ വച്ച് തുടക്കം കുറിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ യോഗ പരിശീലനപരിപാടികൾക്കു ഉദ്ഘാടനം നിർവഹിച്ചു.
വെൽഫെയർ കമ്മിറ്റി മെമ്പേഴ്സ് രാമൻകുട്ടി, ജോസഫ് കെ എം, ജോജോ ജെയിംസ്, അംഗനവാടി ടീച്ചർ മോളി കെ വി തുടങ്ങിയവർ സാന്നിഹിതരായിരുന്നു.
നാഷണൽ ആയുഷ മിഷൻ യോഗ ട്രെയിനർ ഡോ. ആഷാ ജോസഫ് യോഗ പരിശീലനം നടത്തി. പ്രസ്തുത യോഗ പരിശീലനപരിപാടികൾ തുടർ ദിവസങ്ങളിലും നടക്കുന്നതാണ്.






