Kodanchery

കാലാവസ്ഥാ പ്രവർത്തനത്തിനായുള്ള അന്തർദേശീയ ദിനം ആചരിച്ചു

കോടഞ്ചേരി: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ തുഷാരഗരിയിൽ വെച്ച് കാലാവസ്ഥാ പ്രവർത്തനത്തിനായുള്ള അന്തർദേശീയ ദിനംകോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സിസിലി ജേക്കബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോസിലി മണിക്കൊമ്പേൽ അധ്യക്ഷയായി.

ഗവ: കോളജ് ഓഫ് നഴ്സിങ്ങ് മെഡിക്കൽ കോളജ് കോഴിക്കോട് വിദ്യാർത്ഥികൾ പങ്കാളികളായി. തുഷാരഗിരി വന സംരക്ഷണ സമിതി പ്രസിഡൻ്റ് ജേക്കബ് കോട്ടുപ്പുള്ളി, ഡി.ടി.പി. സി മാനേജർ ഷെല്ലി മാത്യു, സലിം ടി.കെ അസി: പ്രഫസർ നഴ്സിങ്ങ് കോളജ് കോഴിക്കോട്, ജയ – കൃഷ്ണൻ എന്നിവർ സംസാരിച്ചു. കേരള ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ഇ. രാജൻ ക്ലാസ്സെടുത്തു. ടി സുരേഷ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Back to top button