Thiruvambady

നെടുംപറമ്പിൽ ഗ്രൂപ്പിന്റെ നവീകരിച്ച തിരുവമ്പാടി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

തിരുവമ്പാടി: രണ്ടു വർഷത്തിലേറെയായി തിരുവമ്പാടിയിൽ പ്രവർത്തിച്ചു വരുന്ന നെടുംപറമ്പിൽ ഗ്രൂപ്പിന്റെ തിരുവമ്പാടി ബ്രാഞ്ച്, ബസ്‌സ്റ്റാന്റിനു സമീപം മുട്ടത്തുകുന്നേൽ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.

നവീകരിച്ച ബ്രാഞ്ചിന്റെ പ്രവർത്തനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

നെടുമ്പറമ്പിൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് തോമസ് ഡാനിയേൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ലിസി മാളിയേക്കൽ ആശംസ നേർന്നു.

ആദ്യ ബിസിനസ് ഉദ്ഘാടനം മഞ്ജു സുനിൽ നിർവഹിച്ചു. എ എം രമ്യ സ്വാഗതവും ബ്രാഞ്ച് മാനേജർ സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button