Kodanchery

നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

കോടഞ്ചേരി: ജില്ലാ നിയമ സേവന അതോറിറ്റിയും കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നിയമബോധവൽക്കണ ക്ലാസ് നടത്തി. അഡ്വ: ജിൻഷിയ വിവിധ നിയമങ്ങൾ, നിയമ സുരക്ഷ സംവിധാനങ്ങൾ, ഫ്രീ ലീഗൽ എയ്ഡ് തുടങ്ങിയവയെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറായ വാസുദേവൻ മാസ്റ്റർ, ഉദയ.കെ.ജോയ് എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ,ആശ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button