Kodiyathur

ഷെബിൻ ഫർഹാനെ എരഞ്ഞിമാവ് കോൺഗ്രസ്സ്‌ കമ്മറ്റി ആദരിച്ചു

കൊടിയത്തൂർ : കേരള സ്റ്റേറ്റ് അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമിൽ ഇടം നേടിയ ഷെബിൻ ഫർഹാനെ എരഞ്ഞിമാവ് ടൗൺ കോൺഗ്രസ്സ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ടൗൺ കോൺഗ്രസ്സ് പ്രസിഡന്റ് ജമാൽ എരഞ്ഞിമാവ് ഹാരപർപ്പണം നടത്തി.
കൊടിയത്തൂർ യൂത്ത് കോൺഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കൽ മൊമെന്റോ നൽകി ആദരിച്ചു. ഫുടബോൾ രംഗത്തു കൂടുതൽ മികവുറ്റ പ്രകടങ്ങൾ നടത്താൻ ഇനിയും കഴിയട്ടെ എന്നും എരഞ്ഞിമാവിന് അഭിമാന നേട്ടം കൈവരിച്ച ഷെബിൻ ഫർഹാനെ വാർഡ് മെമ്പർ കരീം പഴങ്കൽ പ്രശംസിച്ചു.
ചടങ്ങിന് ഹുസൈൻ പാലാട്ട്, സുബൈർ മാട്ടതൊടി, മനാഫ്, ഷഫീഖ് വിപി, ആരിഫ്‌ കോലോത്തും തൊടി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button